ചര്‍ച്ചയില്‍ പുരോഗതി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക നാളെ: സുധീരന്‍

vm-sudheeran
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥി പട്ടിക നാളെത്തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചര്‍ച്ചയില്‍ സുധീരനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി. എന്നാല്‍, എത്ര സീറ്റുകളില്‍ ധാരണയായെന്ന് വ്യക്തമാക്കാന്‍ സുധീരന്‍ തയ്യാറായില്ല.

അതേസമയം നാളെ രാവിലെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം വീണ്ടും ചേരും. തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിച്ചിക്കും.

നേരത്തെ, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വി.എം. സുധീരന്‍ അറിയിക്കുമെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിന് ശേഷം പുറത്തെത്തിയ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി മടങ്ങിയശേഷം വി.എം. സുധീരനും എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും മുറിക്ക് പുറത്ത് 15 മിനിറ്റോളം ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് സുധീരന്‍ മാധ്യമങ്ങളെ കണ്ടത്.

You must be logged in to post a comment Login