ചാപിള്ളയായി പിറന്ന കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഒരു അമ്മ; വൈറലായി ചിത്രം

yana

 

ജീവനോടെ അല്ല ആ അമ്മയ്ക്ക് കുഞ്ഞിനെ ലഭിച്ചത്. പൂര്‍ണവളര്‍ച്ച എത്താത്ത ജീവന്‍ ഇല്ലാത്ത ആ ശരീരത്തെ വിട്ടു പിരിയാന്‍ അവര്‍ക്കായില്ല. അമ്മ ആ കുഞ്ഞു ശരീരം തന്റെ നെഞ്ചോട് ചേര്‍ത്ത് കിടത്തി. വീട്ടില്‍ തന്നെ അടക്കി. എന്നും അവന്റെ സാന്നിധ്യം ആഗ്രഹിക്കുന്നതുപോലെ ജീവനില്ലാതെ പിറന്ന കുഞ്ഞിനെ അവര്‍ തന്നോട് ചേര്‍ത്ത് നിര്‍ത്തി. റഷ്യയിലെ പ്രശസ്ത മോഡലും ബ്യൂട്ടി ബ്ലോഗറുമായ  യാന യത്സോവിസ്‌ക്യയാണ്  ലോകത്തിന് തന്നെ വേദനയായത്.

ചാപിള്ളയായി പിറന്ന തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള അവരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിടരുന്നതിന് മുന്നേ അടര്‍ന്നു വീണ കുഞ്ഞിന്റെ ചിത്രം അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അമ്മ സ്‌നേഹം വിളിച്ചോതുന്ന ചിത്രം ലോകത്തിന് തന്നെ മാതൃകയാവുകയാണ്.

ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭര്‍ത്താവിനും മൂന്നുവയസുളള മകള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപില്‍ യാത്ര പോയിരുന്നു. ആ സമയത്ത് ഗര്‍ഭസ്ഥ ശിശുവിന്റെ അനക്കം നിലച്ച പോലെ യാനയ്ക്ക് തോന്നുകയും അവിടെ ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയം മിടിക്കുന്നില്ലെന്ന് ഡോക്ടര്‍ യാനയെ അറിയിച്ചു. തുടര്‍ന്ന് മാലിദ്വീപില്‍ നിന്ന് മോസ്‌കോയിലെ വീട്ടിലെത്തിയ യാന കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ പ്രസവം സംബന്ധിച്ച് ഒരു വിവരവും യാന പുറത്തുവിട്ടിട്ടില്ല.

എന്റെ കുഞ്ഞിനെ ആര്‍ക്കും താന്‍ വിട്ടുകൊടുക്കില്ലെന്നും തന്റെ അടുത്തുനിന്നും ആര്‍ക്കും കുഞ്ഞിനെ കൊണ്ടുപോകാന്‍ കഴിയില്ലെന്നും യാന പറഞ്ഞു. അവലെ ഞാന്‍ വീട്ടില്‍ വച്ചാണ് പ്രസവിച്ചത്. അവനെ ഞങ്ങള്‍ അടക്കം ചെയ്തു. കാരണം അവനീ വീട്ടിലെ അംഗമാണ്. അവന്‍ ഒരു മാലാഖയായി തന്റെ കുടുംബത്തെ സംരക്ഷിക്കും. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട ഓരോ അമ്മമാര്‍ക്കുമായാണ് താനീ ചിത്രം പങ്കുവച്ചതെന്നും യാന പറയുന്നു.

You must be logged in to post a comment Login