ചാമരാജ ക്ഷേത്രത്തില്‍ വിഷം കലര്‍ന്ന പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി

മൈസൂരില്‍ ചാമരാജ ക്ഷേത്രത്തില്‍ പ്രസാദത്തിൽ വിഷം കലർന്ന് 12 പേർ മരിച്ചു. അതീവ ഗുരുതരാവസ്‌ഥയിൽ തൊണ്ണൂറ്റിയൊന്നുപേരെ ആശുപത്രിയില്‍ പ്രവേശിപിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലിസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഉന്നതതലസംഘം സംഭവസ്ഥലം സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.

മൈസൂർ ചാമരാജാ ക്ഷേത്രത്തിലെ തറക്കല്ലിടല്‍ ചടങ്ങിനിടെ നല്‍കിയ പ്രസാദ ത്തിലാണ് വിഷം കലർന്നത്. പ്രസാദം കഴിച്ചവർ പിന്നീട് കുഴഞു വീഴുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച പക്ഷികളും ചത്തൊടുങ്ങി. ഗുരുതരാവസ്തയിലുള്ളവരെ സമീപത്തുള്ള സ്വകാര്യാശുപത്രിയിലും, ചാമരാജ സർക്കാർ ആശുപത്തിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ നടുക്കം രേഖപെടുത്തിയ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അന്വേഷണത്തിനു ഉത്തരവിട്ടു. പോലിസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ 10 30 നാണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. ചടങ്ങില്‍ 100 ഓളം പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളു. ക്ഷേത്രത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തർക്കം നിലനിന്നിരുന്നു. വൈരാഗ്യ ബുദ്ധിയോടെ ഒരു വിഭാഗം വിഷം കലർത്തിയത്തിയാതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

You must be logged in to post a comment Login