ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സര്‍; മോദിയെ ട്രോളി ചിമ്പു (വീഡിയോ)

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള തമിഴ് താരം ചിമ്പുവിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് ചിമ്പു നല്‍കിയ മറുപടിയാണ് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചത്.

‘ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’ എന്നായിരിക്കും മോദിയോട് ചോദിക്കുകയെന്നാണ് ചിമ്പു മറുപടിയായി പറഞ്ഞത്.

നോട്ട് നിരോധനത്തിന്റെ സമയത്തും മോദിക്കെതിരെ ചിമ്പു രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചത് പിന്നാലെയാണ് ഈ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

You must be logged in to post a comment Login