ചാരനല്ലെന്ന് തെളിയിക്കാനുള്ള നിയമപോരാട്ടമാണ് നടത്തിയതെന്ന് നമ്പി നാരായണന്‍; ഐഎസ്ആര്‍ഒ ചാരക്കേസ് എങ്ങനെ ഉണ്ടായി എന്ന് പറയേണ്ടത് സിബി മാത്യൂസ്

തിരുവനന്തപുരം: ചാരനല്ലെന്ന് തെളിയിക്കാനുള്ള നിയമപോരാട്ടമാണ് നടത്തിയതെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ ആരാണെന്ന കാര്യം ഇനിയും തെളിയേണ്ടതുണ്ട്. കെ.കരുണാകരനെ താഴെ ഇറക്കാനുള്ള നീക്കമോ ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന് തടയിടാനുള്ള നീക്കമോ ആകാം പിന്നില്‍. ചാരക്കേസ് എങ്ങനെ ഉണ്ടായി എന്ന് പറയേണ്ടത് സിബി മാത്യൂസ് ആണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

You must be logged in to post a comment Login