ചാര്‍മി വീണ്ടും ബോളിവുഡിലേക്ക്

തെന്നിന്ത്യന്‍ മാദകതാരം ചാര്‍മി കൗര്‍ വീണ്ടും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നു.  ഷാഹിദ് കപൂറും സോനാക്ഷി സിന്‍ഹയും പ്രധാനതാരങ്ങളാകുന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യാനുളള അവസരമാണ് ചാര്‍മിക്ക് ലഭിച്ചിരിക്കുന്നത്. നടന്‍ പ്രഭുദേവ സംവിധാനം ചെയ്യുന്ന റാബോ രാജ്കുമാര്‍ എന്ന ചിത്രത്തിലാണ് അതിഥി താരമായി ഓറഞ്ച് സുന്ദരിയെത്തുന്നത്. ബോളിവുഡ് ആരാധകരുടെ ഹൃദയമിടിപ്പു കൂട്ടുന്ന തരത്തിലായിരിക്കും താരം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുക.പോരാത്തതിന് രംഗം കൊഴിപ്പിക്കുന്ന തരത്തില്‍ കാതിടിപ്പിക്കുന്ന ഗാനമാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.
sweet-charmy-kaur
നേരത്തേ ‘ബുദ്ധ ഹോഗ തേരേ ബാപ്പ്’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അരങ്ങേറിയെങ്കിലും ഭാഗ്യം ചാര്‍മിയെ തുണച്ചില്ല. പതിനഞ്ചാം വയസ്സില്‍  നീ തൊടു കാവാലിയി എന്ന തെലുങ്ക് ചിത്രത്തില്‍ കുടുംബിനിയുടെ വേഷത്തിലാണ് ചാര്‍മി വെളളിത്തിരയിലെത്തുന്നത്. ഇതിനിടെ മലയാളത്തിലും ചാര്‍മി ഭാഗ്യം പരീക്ഷിച്ചു. എന്നാല്‍ തെന്നിന്ത്യന്‍ ഭാഷകളിലൊന്നും തന്നെ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല. അഭിനയിച്ച ചിത്രങ്ങളില്‍ പകുതിയും വിജയം തൊടാതെ പിന്മാറിയത് ചാര്‍മിയെ നിര്‍ഭാഗ്യം നായികയാക്കി.

മമ്മൂട്ടി, ജയസൂര്യ, ദിലീപ് തുടങ്ങിയ താരങ്ങളുടെ നായികയായി മൂന്ന് മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ചിത്രം പോലും ഹിറ്റാകാതെ വന്നത് ചാര്‍മ്മിയെ മലയാളത്തില്‍ നിന്നും അകറ്റി. ഇനി ഒരു തവണ കൂടി ബോളിവുഡില്‍ ചുവടുവെയ്ക്കുന്നത് താന്‍ പ്രശസ്തിക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന പരോക്ഷ പ്രഖ്യാപനത്തോടെയാണോ എന്നറിയില്ല. കാരണം അടുത്ത നാളുകളിലായി ഗ്ലാമര്‍ വേഷങ്ങളോട് താരം കാണിക്കുന്ന പ്രീതി അതാണ് സൂചിപ്പിക്കുന്നത്. എന്തായാലും ബോളിവുഡില്‍ എല്ലാം തുറന്നു കാട്ടാന്‍ തയ്യാറായി നില്‍ക്കുന്ന നായിക നടിമാര്‍ക്കിടയില്‍ ചാര്‍മിയെ ഭാഗ്യം തുണയ്ക്കുമോ എന്തോ?

 

 

You must be logged in to post a comment Login