ചാര്‍ലിയുടെ തമിഴ് പതിപ്പില്‍ മാധവന്‍ നായകനാകുന്നു; ഏറെ വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് സംവിധായകന്‍ വിജയ്

charlie0

2015ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് പതിപ്പൊരുങ്ങുന്നു. മാധവനാണ് ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എഎല്‍ വിജയ് ആണ് സംവിധാനം. തമിഴിന് പുറമേ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

സിനിമയുടെ കഥയില്‍ മാറ്റമില്ലെങ്കിലും ഏറെ വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് വിജയ് പറഞ്ഞു. തമിഴ് ചിത്രത്തിന് ആവശ്യമുള്ള ചേരുവകള്‍ ഉണ്ടാകും. മാധവന്‍ ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ച താരമാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഈ വര്‍ഷം അവസാനം തമിഴ് പതിപ്പിന്റെ ചിത്രീകരണം തുടങ്ങും. ചിത്രത്തിലെ മറ്റ് താരങ്ങളേയോ ഷൂട്ടിംഗ് ലൊക്കേഷനോ തീരുമാനിച്ചിട്ടില്ല.

You must be logged in to post a comment Login