ചാലക്കുടി –  പൊള്ളാച്ചി വനപാതയിലൂടെ ഒരു യാത്ര

 

15578430_1307655322642332_177594566602995922_n

സാഹാസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സംശയമില്ലാതെ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് വാല്‍പ്പാറ. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും വാഴച്ചാൽ വഴി രണ്ടര മണിക്കൂറാളം കാനനത്തിന്റെ ഭംഗി ആസ്വദിച്ചോരു യാത്ര. മുൻപ് പല തവണ പോയിട്ടുണ്ടെങ്കിലും, പതിവിൽ കൂടുതൽ വന്യ മൃഗങ്ങളെ കാണാനുള്ള അവസരമുണ്ടായി. മൂന്നാറിനോടും, ഊട്ടിയോടും സമാനമായ കാലവസ്ഥയും യാത്രയുടെ ആവേശം കൂട്ടി. വാൽപ്പറ ടൗണിൽ നിന്നും പൊള്ളച്ചിയിലേക്കുള്ള ഹെയർ പിൻ വളവുകൾ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു..

തെയ്യിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാംആസ്വദിക്കണമെങ്കിൽ വാൽപ്പാറയിലേയ്ക്ക് പോയാൽമതിയാകും. എറണാകുളം ഭാഗത്തുനിന്ന് ചാലക്കുടി വഴി വാൽപ്പാറയിലേക്ക് പോകുന്നതാണ് ഏറ്റവും മനോഹരമായ യാത്ര. ആ വഴി പോയാൽ അതിരപ്പളളി വെള്ളച്ചാട്ടം കണ്ടിട്ട് വാൽപ്പാറയിലേക്ക്തിരിക്കാം. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും ഇവിടേക്ക് എത്തിച്ചേരാം. 64 കിലോ മീറ്ററാണ് ദൂരം. ഈ പാതയിൽ 40 കൊടുംവളവുകൾ നിറഞ്ഞ ചുരം കയറി വേണം വാൽപാറയിൽ എത്തിച്ചേരാൻ.

15622362_1307663105974887_7968106115348437405_n

കേരളത്തിലെ ഏറ്റവും ഫോട്ടോജനിക്കായുളള വെളളച്ചാട്ടമാണ് കേരളത്തിന്റെ നയാഗ്രയായ അതിരപ്പള്ളി; ഫോട്ടോ ഭ്രാന്തന്മാരുടെ പറുദീസ. ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം. അതുകൊണ്ടുതന്നെഅഭ്രപാളികളിൽ നിറസാന്നിധ്യമാണ് ഈ വെളളച്ചാട്ടം. അതിരപ്പിളളി കഴിഞ്ഞാല്‍ പിന്നീടുളള യാത്ര കാട്ടിലൂടെയാണ്. കാടിന്റെതണുപ്പും കാറ്റുമേറ്റ് നിഘൂഢതയിലൂടെയുള്ള യാത്ര വ്യത്യസ്ഥമായ അനുഭവമാണ്.

 

അങ്ങനെ ഒരു 7 അര മണിക്ക് ഞങ്ങൾ ചാലക്കുടി നിന്നും യാത്ര ആരംഭിച്ചു, ഒരു 346 കിലോമീറ്റർ, ഇടക്ക് ഇടക്ക് ഫോട്ടോസ് എടുക്കാനും പ്രകൃതി ഭംങ്ങി ആസ്വദിക്കാനും വിശപ്പിന്റെ വിളി അകറ്റാനും ആയി സ്റ്റോപ്പുകൾ ഉണ്ടായിരുന്നു, നല്ല ആടിപൊളി റോഡ്. അതിരപ്പിള്ളി അപ്പുറത്തേക്ക് ഞാൻ പോയിട്ടുണ്ടായിരുന്നില്ലാ, കുറെ നാളായുള്ള ആഗ്രഹം ആണ് ഒരു റൈഡ് പോവണം എന്ന്, അങ്ങനെ ഇരിക്കെ ഒരു പ്രമുഖ ഫേസ്ബുക് പേജിൽ നമ്മുടെ ഇന്ത്യ റോഡ് ട്രിപ്പുകളിൽ ഒന്നായി നമ്മുടെ ചാലക്കുടി – മലക്കപ്പാറ – പൊള്ളാച്ചി റോഡ് കണ്ടത്, അപ്പൊ ഉറപ്പിച്ചതാ നമ്മുടെ തൊട്ട് അടുത്ത് ഇത്രേം നല്ലൊരു സംഭവം ഉണ്ടായിട്ട് ദൈവം അങ്ങ് വിളിക്കുന്നതിന്‌ മുൻപ് ഇതൊക്കെ അനുഭവിച്ചില്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതം എന്ന്. ഒരു ബുള്ളറ്റ് വാങ്ങിയതോടു കൂടി നല്ല മൂടാ…. ലോങ്ങ് പോവാൻ. നിതീഷിനും ബുള്ളറ്റ് തന്നെ, അപ്പൊ പിന്നെ നോക്കാൻ ഉണ്ടോ, ഒരൊറ്റ പോക്കാ…. അലമ്പ് കാണിക്ക്യൻ പാടില്ല, ബുള്ളറ്റ് ന്നു വച്ചാൽ ഒരു 40 – 60 മാക്സിമം, അതാണ് അതിന്റെ ഒരു ഇത്. വാഴച്ചാൽ ചെക്ക് പോസ്റ്റിലെ സാർ പറഞ്ഞു പോയി വരാൻ ആണെങ്കിൽ 4 മണിക്ക് മുൻപ് ഇവിടെ എത്തണം, അല്ലേൽ ഫൈൻ 1000 രൂപ !! “ഞങ്ങൾ ഇല്ല സാർ, ഇന്ന് ഞങൾ ഇല്ല സാർ” എന്നും പറഞ്ഞു യാത്ര തുടർന്നു, ശേരിക്കും പോകേണ്ട ഒരു യാത്ര തന്നെ, മൈൻഡ് റിലാക്സേഷൻ, അടിപൊളി, വാൽപ്പാറയിൽ നിന്നും പൊള്ളാച്ചി റൂട്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്, അവിടെ നിന്ന് കേരളാ ബോർഡർ എത്തിയപ്പോൾ അല്ലേ തമിഴ്‌നാട് റോഡിൻറെ സുഖം ശേരിക്കും മനസ്സിലാകുന്നേ…

രാവിലെ 7 അരക്കു തുടങ്ങിയ യാത്ര രാത്രി ഒരു 7 അരയോടെ അവസാനിച്ചു, ഒരുപാട് നല്ല ഓർമകളും ആയി… ബുള്ളെറ്റ് കൊണ്ട് ഹിമാലയം ഒന്ന് പോകണം, അതാണ് ഇനി ഉള്ള ഏറ്റവും വലിയൊരു ആഗ്രഹം. സമയം എടുക്കും, എന്നാലും ആഗ്രഹിക്കാമല്ലോ.

15621609_1307661979308333_9203431402044250180_n

കാട്ടുമൃഗങ്ങളെ കാണാനുള്ള അവസരമാണ് അതിരപ്പള്ളി-മലക്കപ്പാറ യാത്ര സമ്മാനിക്കുന്നത്. വന്യമൃഗങ്ങളെ മൃഗശാലകളിൽ കണ്ട് പരിചയമുള്ള നമുക്ക് കാടിന്റെ പശ്ചാതലത്തിൽ അവയെ കാണുമ്പോൾ വേറിട്ട ഒരനുഭവമായിരിക്കും അത്. ഇരുവശവും ഈറ്റക്കാടുകളും കുറ്റികാടുകളും നിറഞ്ഞ വഴിയാണ്. ഇതിനിടയിലായി വാച്ചുമരം എന്നറിയപ്പെടുന്ന തടാകവും സ്ഥിതിചെയ്യുന്നു. ആനക്കയം, പാലം, ഷോളയാർ പവർഹൗസ്, തെയിലതോട്ടങ്ങൾ തുടങ്ങി മനോഹര പ്രദേശങ്ങളുടെ സൗന്ദര്യവും ഈ യാത്രയിൽ ആസ്വദിക്കാം.

You must be logged in to post a comment Login