ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ചാവക്കാട് കോൺഗ്രസ്സ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മുഹമ്മദ് മുസ്തഫ ഫാമിസ് അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്.

കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ, ഗൂഢാലോചന നടത്തിയ ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, ചാവക്കാട് പാലയൂർ സ്വദേശി ഫാമിസ് അബൂബക്കർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിൻ പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീർ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 30ന് വൈകുന്നേരം ആറരയോടെയാണ് ചാവക്കാട് പുന്നയിൽ വെച്ച് നൗഷാദ് അടക്കം നാലുപേർക്ക് വെട്ടേറ്റത്. അടുത്ത ദിവസം നൗഷാദ്‌ മരിച്ചു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് അന്വേഷണം എൻ ഐ എക്ക് വിടണമെന്നും കഴിഞ്ഞ ദിവസം നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

You must be logged in to post a comment Login