ചിയാന്‍ വിക്രത്തിന്റെ ബാല്യം അവതരിപ്പാക്കന്‍ തയ്യാറാണോ: മഹാവീര്‍ കര്‍ണ്ണയിലേക്ക് സ്വാഗതം

ചെന്നൈ: മഹാവീര്‍ കര്‍ണ്ണയിലേക്ക് ബാലതാരങ്ങളെ തിരയുന്നു. ആര്‍.എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണയില്‍ ചിയാന്‍ വിക്രത്തിന്റെ ബാല്യം അവതരിപ്പിക്കുന്നതിയാണ് ബാലതാരങ്ങളെ തിരയുന്നത്. എട്ട് വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തേടിയാണ് കാസ്റ്റിംഗ് കോള്‍. ആയോധന കലയില്‍ പ്രാവണ്യമുള്ളവര്‍ക്കാണ് മുന്‍ഗണന.

പൃഥ്വിരാജിനെ നായകനാക്കി മൂന്നുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കര്‍ണന്‍. പിന്നീട് നിര്‍മ്മാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങിയെന്ന് ഏവരും കരുതി. എന്നാല്‍ മലയാള സിനിമാ ലോകത്തെ തന്നെ അമ്പരപ്പിച്ച് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമല്‍ അറിയിക്കുകയായിരുന്നു. 300 കോടിയാണ് ബജറ്റ്. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.

You must be logged in to post a comment Login