ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ നിന്ന് ഡിഎംകെ പിന്‍മാറുന്നു; രാഹുല്‍ ഗാന്ധിയെ എം.കെ.സ്റ്റാലിന്‍ തീരുമാനം അറിയിച്ചു

 

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ നിന്ന് ഡിഎംകെ പിന്‍മാറുന്നു. ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയെ എം.കെ.സ്റ്റാലിന്‍ തീരുമാനം അറിയിച്ചു. ആര്‍ജെഡിയും എസ്പിയും ടിഎംസിയും പിന്തുണയ്ക്കുന്ന കാര്യം പുനരാലോചിക്കുകയാണ്. അതിനിടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള സമയവായശ്രമം കോണ്‍ഗ്രസ് ഊര്‍ജിതമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നടപടി ദൂഷ്യം ആരോപിച്ച് കുറ്റവിചാരണ ചെയ്യാൻ കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ  നേതൃത്വത്തിലാണ് നീക്കം. കോൺഗ്രസിനു പുറമേ ഇടതുപാർട്ടികൾ, എൻസിപി, ആർജെഡി, ടി എം സി  തുടങ്ങിയ കക്ഷികളിലെ 50 എം.പിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്. നോട്ടീസ് പരിഗണിക്കാൻ രാജ്യസഭയിൽ 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

You must be logged in to post a comment Login