ചുംബനം വന്ധ്യതയ്ക്ക് വഴിയൊരുക്കുന്നുവെന്ന് പുതിയ പഠനം

 

Kissരണ്ടു പേര് ചുംബിക്കുമ്പോള്‍ ലോകം തന്നെ മാറുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ചുംബനം വന്ധ്യതയ്ക്ക് വഴിയൊരുക്കുന്നുവെന്നാണ്. ഇറ്റലിയിലെ ഫെരാര സര്‍വ്വകലാശാലയില്‍ നടന്ന പഠനത്തിലാണ് ചുംബനം ഗര്‍ഭധാരണം തടയുന്നതിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയത്. ഉമിനീരിലുള്ള ഒരു വൈറസാണ് ചുംബനത്തിലൂടെ പകര്‍ന്ന് വന്ധ്യതയുണ്ടാക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

വിശദീകരിക്കാനാവാത്ത വന്ധ്യതയുള്ള നിരവധി സ്ത്രീകളെ പഠനത്തിന് വിധേയരാക്കിയപ്പോള്‍ അവരില്‍ 43 ശതമാനം പേരുടേയും ഗര്‍ഭാശയത്തില്‍ H-V-6A എന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന പഠനത്തില്‍ ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങളൊന്നുമില്ലാത്തവരുടെ ഗര്‍ഭാശയത്തില്‍ ഇവയുടെ അസാന്നിധ്യവും നിരീക്ഷിക്കപ്പെട്ടു.

തുടര്‍ന്ന് പല ഘട്ടങ്ങളിലായ നടന്ന പഠനത്തിലാണ് ചുംബനം വിശദീകരിക്കപ്പെടാന്‍ സാധിക്കാത്ത വന്ധ്യതയുടെ കാരണങ്ങളിലൊന്നാകാമെന്ന ഫലം പുറത്തുവന്നത്. ഫെരാര സര്‍വ്വകലാശാലയിലെ ഗവേഷകര്‍ 15നും 44നും ഇടയില്‍ പ്രായമുള്ള 66 പേരെയാണ് ഗവേഷണത്തിന് വിധേയരാക്കിയത്.

You must be logged in to post a comment Login