ചുരക്ക കൃഷി

ശരീരത്തെ തണുപ്പിക്കാനും മൂത്രച്ചൂടു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ചുരക്ക. വൃക്ക രോഗത്തിനും കരള്‍ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കും. വയറിളക്കം, പ്രമേഹം എന്നിവകൊണ്ടുണ്ടാകുന്ന ദാഹത്തിന് ചുരക്കനീര് നല്ലതാണ്. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ എന്ന് പ്രാദേശികമായി വിളിക്കുന്നു.<യൃ
ചുരക്ക അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാവുന്നതാണ്. കൂടുതല്‍ പരിചരണമില്ലാതെ തന്നെ നന്നായി വിളവ് ലഭിക്കും. ഗുണമേന്‍മയുള്ള വിത്തുകള്‍ പാകിയാണ് കൃഷി ചെയ്യേണ്ടത്. നടീല്‍ സമയം സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയും ജനുവരി മുതല്‍ ഫെബ്രുവരി മാസത്തിലുമാണ് കൃഷി ചെ യ്യേണ്ടത്

 

You must be logged in to post a comment Login