ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് മിനി ലോറിയിലിടിച്ച് നാല് പേര്‍ മരിച്ചു

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു.  ചെങ്ങന്നൂരിനടുത്ത് മുളക്കുഴിയിലാണ് അപകടം നടന്നത്. ആലപ്പുഴ സ്വദേശികളാണ് മരിച്ച നാല് പേരും.  പള്ളിപുരയിടത്തില്‍ ബാബു കെ, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും സഹോദരങ്ങളാണ്. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന  അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

രാവിലെ ആറര മണിയോടെയാണ് സംഭവം. മരിച്ചവര്‍ മിനിലോറിയിലെ യാത്രക്കാരാണ്. കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ ഗീതാ ജോസഫ്, മാണി, ഏലിയാമ്മ, കോയ, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.മരിച്ച മൂന്നുപേരുടെ മൃതദേഹം ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയിലും ഒരാളുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

You must be logged in to post a comment Login