ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് എന്‍ഡിഎയ്‌ക്കെന്ന് ബിഡിജെഎസ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് എന്‍ഡിഎയ്‌ക്കെന്ന് ബിഡിജെഎസ്. വോട്ടുമറിക്കാനോ എന്‍ഡിഎയെ ഒഴിവാക്കാനോ ശ്രമിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ തുടരും. തീരുമാനങ്ങള്‍ വൈകില്ലെന്നും തുഷാര്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്വീകരിക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തില്‍ ആകാംഷയുണര്‍ത്തിയിരുന്നു. ബിഡിജെഎസിനെ ഒഴിവാക്കി പ്രചാരണവും കണ്‍വന്‍ഷനും നടത്താനും എന്‍ഡിഎ തീരുമാനിച്ചിരുന്നു.

വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ നല്‍കുന്നതുവരെ ബിജെപിയുമായി നിസ്സഹകരണത്തിലായിരിക്കുമെന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

You must be logged in to post a comment Login