ചെഞ്ചുണ്ടിലെ ലിപ്സ്റ്റിക് മാജിക്

 സൗന്ദര്യ വര്‍ദ്ധക വസ്തുക്കളോട് കൂടുതല്‍ പ്രിയമുള്ളവരാണ് യുവതികളെന്നാണ് പൊതുവെയുളള ധാരണ. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ലിപ്സ്റ്റിക്ക്. വസ്ത്രത്തിന് അനുയോജ്യമായ രീതിയില്‍ ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കുന്നവര്‍ ഉണ്ട്. ആദ്യമായി ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ കൂടുതലും ചുവപ്പുനിറം തിരഞ്ഞെടുക്കുന്നവരാണ്. ഈ ഭംഗി പ്രദാനം ചെയുന്നതിനായി ലിപ്സ്റ്റിക്കുകള്‍ മുന്‍കാലങ്ങളില്‍ ഏറെ ഉപയോഗിച്ചിരുന്നു എങ്കിലും , ഇടക്കാലത്ത് കടും നിറങ്ങള്‍ പിന്‍വാങ്ങുകയും പകരം,ലിപ്‌ഗ്ലോസ് വരികയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ നിറമില്ലാതെ ചുണ്ടിനു തിളക്കം മാത്രം നല്‍കുന്ന ലിപ്‌ഗ്ലോസ്സിന്റെ  വിടവാങ്ങല്‍ കാലമാണ്. കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക് ആണ് ഇപ്പോളത്തെ ട്രെന്‍ഡ്.
മെറ്റാലിക് ക്രിംസണ്‍, വെര്‍മില്ല്യന്‍ റെഡ്, വെല്‍വെറ്റ് റെഡ്, വൈന്‍ റെഡ്, ക്ലാസ്സിക്ക മെറൂണ്‍ തുടങ്ങിയവയാണ് ചുവന്ന കളര ലിപ്സ്റ്റിക്കിന്റെ പുതിയ വക ഭേദങ്ങള്‍. കറുത്ത മുടിയുള്ളവര്‍ക്ക് ബ്രൗണിന്റെ അംശമുള്ള ഡാര്‍ക്ക ്‌ചോക്ലേറ്റ് റെഡ് പോലുള്ള ചുവന്ന ലിപ്സ്റ്റിക്കാണ് ഇണങ്ങുക. നല്ല വെളുത്ത ചര്‍മ്മക്കാര്‍ക്ക് ചെറി ചുവപ്പ്, കോറല്‍ ചുവപ്പ്, പീച്ച് ചുവപ്പ് എന്നിവയും. ഇടത്തരം ചര്‍മ്മക്കാര്‍ക്ക് നീലയുടെ അംശം കലര്‍ന്ന ചുവപ്പും ഓറഞ്ചിനോടടുത്തു നില്‍ക്കുന്ന ചുവപ്പും നന്നായി ഇണങ്ങും. ഈ രീതിയില്‍ തന്നെയാണ് ബ്യൂട്ടി സെന്‍സ് ഉള്ളവര്‍ തനിക്ക് ചേരുന്ന നിറം തെരഞ്ഞെടുക്കുന്നതും.
മാറ്റ് ഫിനിഷ്, ഗ്ലോസി എന്നിങ്ങനെ രണ്ടു തരം ലിപ്സ്റ്റിക്കുകളാണ് ഉള്ളത്. അണിയുന്ന സമയത്തെ നോക്കിയാണ് മാറ്റ് ഫിനിഷ് ആണോ ഗ്ലോസ്സി ആണോ വേണ്ടത് എന്ന് തീരുമാനിക്കുക. പകല്‍ സമയത്ത് മാറ്റ് ഫിനിഷും രാത്രി കാലങ്ങളില്‍ ഗ്ലോസ്സിയുമാണ് അണിയേണ്ടത്. ചുണ്ടിലെ ഈര്‍പ്പം തുടച്ച് വൃത്തിയാക്കിയ ശേഷം ഫൗണ്ടേഷന്‍ ക്രീം പുരട്ടണം അതിനു ശേഷമാണ് ലിപ്സ്റ്റിക് ഇടേണ്ടത്. ലിപ്സ്റ്റിക് ചുണ്ടില്‍ പടരാതിരിക്കാനും കുറെ നേരം നിലനില്‍ക്കാനും ഇത് സഹായിക്കും. ലിപ് ലൈനെര്‍ കൊണ്ട് വരച്ച ശേഷം മാത്രമേ ലിപ്സ്റ്റിക് ഇടാവൂ. കടും ചുവപ്പ് നിറമുള്ള ലിപ്സ്റ്റിക് അണിയുമ്പോള്‍ മറ്റു മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

You must be logged in to post a comment Login