ചെണ്ടുമല്ലി കൃഷി

കയ്പമംഗലം: ചെണ്ടുമല്ലി കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച് വീട്ടമ്മ. കയ്പമംഗലം വഞ്ചിപ്പുര സ്വദേശി രേഖ രാമകൃഷ്ണനാണ് തന്റെ ടെറസിനു മുകളില്‍ ചെണ്ടുമല്ലി കൃഷി നടത്തി മികച്ച വിളവ് കൊയ്തത്. കാഴ്ചക്കാരുടെ മനം കവരുന്ന നേട്ടമാണ് ചെണ്ടുമല്ലി കൃഷിയിലൂടെ രേഖ സ്വന്തമാക്കിയത്. പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ മുന്നൂറ് ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് മട്ടുപ്പാവില്‍ ഗ്രോബാഗില്‍ നട്ടത്. അറുപത് ദിവസം കഴിഞ്ഞപ്പോള്‍ നൂറ്റിഅമ്പത് കിലോയോലധികം ചുവപ്പും മഞ്ഞയും പൂക്കളാണ് വിളവെടുത്തത്. ബാങ്കിന്റെ തന്നെ ജൈവ വിപണിയിലൂടെയാണ് പൂക്കള്‍ വിറ്റഴിക്കുന്നതും. കഴിഞ്ഞ വര്‍ഷവും രേഖ മട്ടുപ്പാവ് കൃഷി നടത്തിയിരുന്നു. കൂടാതെ പശു, ആട്, കോഴി, എരുമ എന്നിവയും വിവിധയിനം പച്ചകറികളും രേഖ കൃഷി ചെയ്യുന്നുണ്ട്.

You must be logged in to post a comment Login