ചെന്നൈയെ തകര്‍ത്ത് കിംഗ്‌സ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു മിന്നുന്ന ജയം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ വിജയതുടക്കം കുറിച്ചത്.

206 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴു പന്തുകള്‍ ശേഷിക്കെയാണ് വിജയം നേടിയത്. 43 പന്തില്‍ 95 റണ്‍സ് നേടിയ മാക്‌സ് വെല്ലിന്റെ ബാറ്റിംഗാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 37 പന്തില്‍ പുറത്താകാതെ 54 റണ്‍സ് നേടിയ ഡേവിഡ് മില്ലറും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 205 റണ്‍സ് നേടിയത്

You must be logged in to post a comment Login