ചെമ്മീന്‍ മസാല  

pawn
30മിനിറ്റിനുള്ളില്‍ തയ്യാറാക്കാവുന്ന ഒരു ഡിഷ് ആണിത്. ചെമ്മീന്‍ എളുപ്പം കുക്ക് ചെയ്യാം. അതിനുവേണ്ട മസാല തയ്യാറാക്കാനാണ് അല്പസമയം എടുക്കുക. ചോറിനും പത്തിരിക്കുമൊപ്പം പരീക്ഷിക്കാം.

ചേരുവകള്‍

എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
ചെമ്മീന്‍: 250 ഗ്രാം കഴുകി വൃത്തിയാക്കിയത്
ഏലക്കായ്: രണ്ട്
പെരുഞ്ചീരകം: ഒരു ടീസ്പൂണ്‍
കറുവപ്പട്ട: ഒന്ന് ചെറുത്
ഉള്ളി: ഒരു വലുത് ചെറുതായി അരിഞ്ഞത്
പച്ചമുളക്: ഒന്ന്
കറിവേപ്പില: ഒരു തണ്ട്
മുളക് പൊടി: ഒരു ടീസ്പൂണ്‍
മല്ലി പൊടി: ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഗരംമസാല: അര ടീസ്പൂണ്‍
കുരുമുളക് പൊടി: അരടീസ്പൂണ്‍
തക്കാളി: രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ഉപ്പ്: ആവശ്യത്തിന്
വെള്ളം: അരക്കപ്പ്

2
ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടീസ്പൂണ്‍
മുളകു പൊടി: ഒരു ടീസ്പൂണ്‍
മല്ലി പൊടി: രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഗരംമസാല പൊടി: അരടീസ്പൂണ്‍
കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

ചെമ്മീനില്‍ രണ്ടാമത്തെ ചേരുവകള്‍ പുരട്ടി പത്തുമിനിറ്റ് വെക്കുക.

ഒരു കടായിയില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് ചെമ്മീന്‍ ഇട്ട് ആറേഴ് മിനിറ്റ് കുക്ക് ചെയ്യുക. കടായിയിലെ ചെമ്മീന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം കടായി ചൂടാക്കുക. അതിലെ എണ്ണയിലെ ബബിള്‍സ് നിന്നാല്‍ കറുവപ്പട്ടയും പെരുഞ്ചീരകവും ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് ഉള്ളിയും കറിവേപ്പിലയും, പച്ചമുളകും ചേര്‍ത്ത് അഞ്ചുമിനിറ്റ് ഇളക്കുക. ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഉപ്പും മറ്റ് പൊടികളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം.

ശേഷം തക്കാളി ചേര്‍ത്ത് ഇളക്കുക. അടച്ചുവെച്ച് അഞ്ചുമിനിറ്റ് വേവിക്കുക. തീകുറച്ചുവേണം വേവിക്കാന്‍. അതിനുശേഷം അല്പം വെള്ളം  ചേര്‍ത്ത് തീ ഉയര്‍ത്തി ഒരുമിനിറ്റ് വേവിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചെമ്മീന്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് കുക്ക് ചെയ്യാം.

Tagged with:

 3

You must be logged in to post a comment Login