ചേനകൃഷി ചെയ്യാന്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍

മനസ്സ് ഉണ്ടെങ്കില്‍ എന്തും നടക്കും പച്ചക്കറി  നമ്മുടെ നാട്ടില്‍ കിട്ടാനില്ല .ആരും കൃഷി ചെയ്യുന്നില്ല.പച്ചകറി കളില്‍ രാസ കീട നാശിനികള്‍  ആണ് .ഇത്തരം  കാര്യങ്ങള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉയ ര്‍ന്നു  കേള്‍ക്കുവാന്‍  തുടങ്ങിയിട്ട് ഒത്തിരി നാളുകള്‍ ആയി  കൃഷി ചെയ്യാതെ ഇരിക്കാന്‍ ഒത്തിരി ഒഴിവു കഴിവുകള്‍ പറയുന്ന  കാര്യത്തില്‍  മലയാളികള്‍ ഒത്തിരി മുന്നിലാണ് .കൃഷി ചെയ്യാന്‍ സ്ഥലം എവിടെ . കൃഷി ചെയ്യാന്‍ സമയം എവിടെ .എന്നിങ്ങനെ പരാതികള്‍ നീണ്ടു പോകും ….

chena

ചേനകൃഷി ചെയ്യാന്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍ മതി..കുറെ പ്ലാസ്റ്റിക് ചാക്കില്‍ മണ്ണും,എല്ല് പൊടിയും  കലര്‍ത്തി നിറച്ച് ചെറുതായി മുറിച്ച ചേന കഷണങ്ങള്‍  ഓരോന്നു അതില്‍ നടുക..ഏഴു  മാസം കഴിഞ്ഞ് വിളവ് എടുക്കാം.

മനസ് ഉണ്ട് എങ്കില്‍ എല്ലാം നടക്കും.ഉള്ള ഇടത്തും.ഉള്ള സമയത്തും അല്പം മിനക്കെട്ടാല്‍  നമുക്ക് വേണ്ട പച്ചക്കറിയില്‍  പകുതി  എങ്കിലും  വീട്ടു വളപ്പിലോ മട്ടുപ്പാവിലോ  ഉണ്ടാക്കി എടുക്കാം

You must be logged in to post a comment Login