ചേരനെതിരെ ലൈംഗികാരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥി

നടനും സംവിധായകനുമായ ചേരനെതിരേ ലൈംഗികാരോപണം. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാർത്ഥി മീര മിഥുനാണ് മറ്റൊരു മൽസരാർഥി കൂടിയായ ചേരനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചേരൻ ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരൻ അനുവാദമില്ലാതെ തന്റെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് മീര ആരോപിക്കുന്നത്. അതേസമയം, ബിഗ് ബോസിലെ മറ്റു മത്സരാർഥികൾ ചേരനെ പിന്തുണച്ച് രംഗത്ത് വന്നു. ചേരൻ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെൺകുട്ടികളുടെ പിതാവാണെന്നും ചേരന് സ്ത്രീകളോട് മോശമായി പെരുമാറാൻ സാധിക്കില്ലെന്നും പിന്തുണച്ചവർ പറഞ്ഞു. സംഭവം വിവാദമായതോടെ ചേരൻ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താൻ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരിൽ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുൻ തമിഴ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നാസർ, എം.എസ് ഭാസ്‌കർ, മലയാള താരം അപർണ ബാലമുരളി എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

You must be logged in to post a comment Login