ചൈനീസ് ചിക്കന്‍ റോള്‍

ചേര്‍ക്കേണ്ട വിഭവങ്ങള്‍
ചിക്കന്‍      ഒരു കിലോ
ഉരുളക്കിഴങ്ങ്      500 ഗ്രാം
സവോള      700 ഗ്രാം
മൈദമാവ്      രണ്ടു കിലോ
പച്ചമുളക്      200 ഗ്രാം
കാപ്‌സികം     400 ഗ്രാം
സോയാസോസ്     100 മില്ലി
ചില്ലിസോസ്      50 മില്ലി
വെളിച്ചെണ്ണ      500 ഗ്രാം
മല്ലിയില      100 ഗ്രാം
സെല്ലറി     200 ഗ്രാം
ഉപ്പ്      പാകത്തിന്
Untitled-2 copy
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ്, സവോള, പച്ചമുളക്, കാപ്‌സികം എന്നിവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വഴറ്റുക. ഇതില്‍ എല്ലില്ലാതെ ചെറുചീളുകളാക്കിയ കോഴിയിറച്ചിയും അല്പം വെള്ളവും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തീ കുറച്ച് വേവിക്കുക. പകുതി വേവ് കഴിയുമ്പോള്‍ സോയാസോസ്, ചില്ലിസോസ്, മല്ലിയില, സെല്ലറി എന്നിവ കൊത്തിയരിഞ്ഞ് ചേര്‍ത്ത വെള്ളം വറ്റും വരെ വേവിക്കുക. ഇതിനുശേഷം ഇത് ഇറക്കിവയ്ക്കുക. ഒരു പാത്രത്തില്‍ മൈദ അല്പമെടുത്ത് വെള്ളം ചേര്‍ത്ത് പശയുണ്ടാക്കി വയ്ക്കുക. ബാക്കിയുള്ള മൈദ ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിപരുവത്തില്‍ ചുട്ടെടുക്കുക. ഏകദേശം 75 ചപ്പാത്തിയോളം ഉണ്ടാക്കണം. ഓരോ ചപ്പാത്തിയിലും കോഴിമിശ്രിതം വച്ച് ചുരുട്ടി രണ്ടറ്റവും പശ കൊണ്ട് ഒട്ടിച്ച് എണ്ണയില്‍ വറുത്ത് കോരുക.

 

 

You must be logged in to post a comment Login