ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

 

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് 212ആം ബെറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സുക്മ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

കിസ്താരം പ്രദേശത്തെ വനപ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തവേ സൈനിക വാഹനം തകര്‍ക്കുകയായിരുന്നു. കുഴിബോംബുകളില്‍ നിന്നും സുരക്ഷ നല്‍കുന്ന വാഹനത്തിലായിരുന്നു സൈനികരുടെ യാത്ര.

വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലില്‍ സുക്മയിലെ ബുര്‍കാപാല്‍ പ്രദേശത്തുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

You must be logged in to post a comment Login