ഛത്തീസ്ഗഢ് നിയമസഭയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 90 അംഗളാണ് ഛത്തീസ്ഗഢ് നിയമസഭയിലുള്ളത്. 72 മണ്ഡലങ്ങളില്‍ 1079 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,262 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

അമാമോറ, മോധ് എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. നക്‌സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.

മാവോവാദി സാന്നിധ്യമുള്ള ഗരിയബന്ദ്, ധംതരി, മഹാസമുന്ദ്, കബീര്‍ധാം, ജാഷ്പുര്‍, ബല്‍റാംപുര്‍ എന്നീ ജില്ലകളില്‍ ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 12നായിരുന്നു ഒന്നാംഘട്ടം.

You must be logged in to post a comment Login