ജംഷദ്പൂര്‍ എഫ്‌സിയ്ക്ക് അപ്രതീക്ഷിത തോല്‍വി; ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ

ഭുവനേശ്വര്‍: കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്ലില്‍ ജംഷേദ്പുര്‍ എഫ്‌സിയ്ക്ക് അപ്രതീക്ഷിത തോല്‍വി. നേരത്തേതന്നെ സെമിഫൈനല്‍ ഉറപ്പിച്ച ബംഗളൂരു എഫ്‌സി മടക്കമില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. ജംഷേദ്പൂരിന്റെ തോല്‍വി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സെമിപ്രതീക്ഷകള്‍ക്ക് തിളക്കം കൂട്ടിയിട്ടുണ്ട്.

ഒന്നാം പകുതിയില്‍ മിക്കുവും(23പെനാല്‍ട്ടി) സുനില്‍ ഛേത്രിയും(34) നേടിയ ഗോളുകളാണ് ബംഗളൂരുവിന് വിജയം നേടിക്കൊടുത്തത്.

പുണെയില്‍ നടന്ന കളിയില്‍ ആതിഥേയരായ പുണെ സിറ്റി എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത്(40) എഫ്‌സി ഗോവ സെമിഫൈനല്‍ സാധ്യത സജീവമാക്കി. മാനുവല്‍ ലാന്‍സറോട്ടി(28പെനാല്‍ട്ടി), ഹ്യൂഗോ ബൗമൂസ്(48), ഫെറാന്‍ കോറോമിനാസ്(58, 65പെനാല്‍ട്ടി) എന്നിവരുടെ ഗോളുകളാണ് ഗോവയ്ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.

തോല്‍ക്കാതിരുന്നാല്‍ സെമിഫൈനല്‍ ഏറക്കുറെ ഉറപ്പാകുമായിരുന്ന പുണെയ്ക്ക് അവസാന കളിയില്‍ ജയിച്ചേ തീരൂ.

You must be logged in to post a comment Login