ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്

ചെന്നൈ: ജഗ്‌മോഹന്‍ ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കും. ചെന്നൈയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഒരു പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു ഡാല്‍മിയ മാത്രമാണു നാമനിര്‍ദേശ പത്രിക നല്കിയിരുന്നത്. ശ്രീനിവാസന്‍ പക്ഷത്തിന്റെ പ്രതിനിധിയായാണ് ഡാല്‍മിയ മത്സരരംഗത്ത് ഉണ്ടായിരുന്നതെങ്കിലും ശരത് പവാര്‍ പക്ഷത്തിന്റെ പിന്തുണയും ലഭിച്ചു. ബിസിസിഐ മുന്‍ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡാല്‍മിയക്കു കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകളുടെ പിന്തുണയുണ്ടായിരുന്നു. പ്രസിഡന്റ് പദവിയിലേക്ക് ഓരോഘട്ടവും മേഖല തിരിച്ചാണ് നിശ്ചയിക്കുന്നത്. ഇത്തവണ കിഴക്കന്‍ മേഖലയുടെ ഊഴമായിരുന്നു. ഇതാണു വര്‍ഷങ്ങള്‍ക്കുശേഷം ബിസിസിഐയുടെ ഉന്നതനേതൃത്വത്തിലേക്കു വരാന്‍ ഡാല്‍മിയയ്ക്കു തുണയായത്. അനിരുദ്ധ് ചൌധരിയാണ് ട്രഷറര്‍. സെക്രട്ടറി സ്ഥാനത്ത് സഞ്ജയ് പട്ടേല്‍ തുടരും.

You must be logged in to post a comment Login