ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണം തെറ്റാണെന്ന് മോദി; അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കുന്നു

ന്യൂഡല്‍ഹി: ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കുന്നു. ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ബാങ്കിങ് സമ്പ്രദായത്തെ തകര്‍ക്കുകയാണ് യു.പി.എ ചെയ്തത്. വന്‍കിട വ്യാപാരികള്‍ക്ക് വന്‍തോതില്‍ വായ്പ നല്‍കുന്നതായിരുന്നു അവരുടെ നയം. കല്‍ക്കരി, 2ജി ഇടപാടിനെക്കാളും വലിയ അഴിമതിയാണ് ഇതെന്നും മോദി പറഞ്ഞു.

വ്യാപാരികള്‍ക്ക് വേണ്ടിയാണ് ജി.എസ്.ടി നടപ്പിലാക്കിയത്. വന്‍കിട ചെറുകിട വ്യത്യാസമില്ലാതെ മുഴുവന്‍ വ്യാപാരികളെയും ജി.എസ്.ടിയുമായി ബന്ധിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login