ജനങ്ങള്‍ സര്‍ക്കാരിനൊപ്പം, പ്രതിപക്ഷത്തിന്റേത് ജനാധിപത്യ വിരുദ്ധ നിലപാട്: മോദി

pm-modi_650x400_81479291351

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിനു പിന്തുണ നല്‍കിയ ഇന്ത്യന്‍ ജനതയ്ക്ക് അഭിനന്ദനവുമായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അവതരിപ്പിച്ച പ്രമേയം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പിന്തുണയോടെ പാസായി.

അതേസമയം, പ്രതിപക്ഷം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനെതിരെ യോഗത്തില്‍ മോദി ആഞ്ഞടിച്ചു. പണം പിന്‍വലിക്കല്‍ പോലുള്ള പ്രധാന പരിഷ്‌കരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവര്‍ തയാറാകുന്നില്ല. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്നും മോദി പറഞ്ഞു.

ഇന്ത്യ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കു മാറുകയാണ്. എംപിമാരെല്ലാവരും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ജനത്തിന്റെ പിന്തുണ നോട്ട് അസാധുവാക്കലിനുണ്ടെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ അനന്ത് കുമാര്‍ എംപി ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ തയാറായില്ല.

You must be logged in to post a comment Login