ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത ബി.ജെ.പിയ്ക്ക് ഇല്ല: പിണറായി

pinarayi 1
തിരുവനന്തപുരം: കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത ബി.ജെ.പിയ്ക്ക് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്വം ബി.ജെപി കാണിക്കണം. ഡല്‍ഹി എ.കെ.ജി ഭവനില്‍ നടന്ന അതിക്രമം ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ല. സ്വന്തം അക്രമം മൂടിവയ്ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ബിജെപിസിപിഎം സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സിപിഎം കേന്ദ്ര ആസ്ഥാനമായ ഏകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.

You must be logged in to post a comment Login