ജനുവരി, പ്രണയ ബന്ധങ്ങള്‍ തകര്‍ക്കുന്ന മാസം

പുതിയ വര്‍ഷത്തിന്റെ ആരംഭമായ ജനുവരി എല്ലാവര്‍ക്കും ശുഭപ്രതീക്ഷ നല്‍കുന്ന മാസമെന്നാണ് പൊതുവേയുളള അഭിപ്രായം. പുതിയ മാറ്റങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും തുടക്കം കുറിക്കുന്ന മാസം കൂടിയാണ് ജനുവരി. എന്നാല്‍ കമിതാക്കളെ സംബന്ധിച്ച് ഈ മാസം അല്പം കുഴപ്പക്കാരനാണ്. പലരും പ്രണയങ്ങളോടു ഗുഡ്‌ബൈ പറയുന്ന മാസമാണ് ഇത്.
Lovers-Abstract-Heart-Wallpaper
ലോകം മുഴുവന്‍ പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ കമിതാക്കളും പഴയ പ്രണയങ്ങളെ കളഞ്ഞ് പുതിയതു തിരഞ്ഞെടുക്കുന്നതായാണ് പഠനങ്ങളില്‍ പറയുന്നത്. വൗച്ചര്‍ ക്ലൗട്.കോം എന്ന സംഘടന ബ്രിട്ടനിലെ 18 വയസിനു മുകളിലുള്ള 1881 ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ജനുവരിയില്‍ പുതിയ പ്രണയം തിരഞ്ഞെടുത്തവരാണ്. എന്തായാലും അല്പമൊന്നു കരുതി മുന്നോട്ടു പൊയ്‌ക്കോളൂ…ജനുവരി അവസാനിക്കാന്‍ ഇനിയും 8 ദിവസത്തോളമുണ്ട്.

You must be logged in to post a comment Login