ജനുവരി മുതല്‍ സെക്രട്ടേറിയറ്റില്‍ പഞ്ചിംങ് നിര്‍ബന്ധം; ചെയ്തില്ലെങ്കില്‍ ശമ്പളമില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നു മുതല്‍ പഞ്ചിംങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി. ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂവെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറമേ കാണുംവിധം ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 15ന് മുന്‍പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിസ്വനാഥ് സിന്‍ഹ അറിയിച്ചു.

You must be logged in to post a comment Login