ജപ്പാനില്‍ നിന്ന് ‘ഇസൂസൂ’ കേരളത്തിലെത്തി

ജപ്പാന്‍ കമ്പനി ഇസൂസൂവിന്റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ഇസൂസൂ എംയു7 കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തി. കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളത്തിലെ ആദ്യ ഇസൂസൂ ഷോറൂമിലാണ് വാഹനം എത്തിയത്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഇസൂസൂ ഇന്ത്യയില്‍ വണ്ടി നിര്‍മിക്കുന്നത്. എംയു7 ബിഎസ് 4 ന് 22.93 ലക്ഷം രൂപയും ബിഎസ് 3 ന് 22.63 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില. എംയു  7 ന്റെ ബുക്കിങ് പുതിയ ഷോറൂമില്‍ തുടങ്ങിയിട്ടുണ്ട്.
isuzu1d max pick up truck  161 ബിഎച്ച്പി  360 എന്‍എം ശേഷിയുള്ള മൂന്നു ലീറ്റര്‍ , നാലു സിലിണ്ടര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന എംയു 7 ന് അഞ്ചു സ്പീഡ് മാനുവല്‍ , അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗീയര്‍ ബോക്‌സുകള്‍ ലഭ്യമാണ്. ലിറ്ററിന് 13.37 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ഏഴു സീറ്റര്‍ എസ്‌യുവിയായഎംയു 7 ടൊയോട്ട ഫോര്‍ച്യൂണര്‍ , മിത്!സുബിഷി പജേരോ സ്‌പോര്‍ട് , സങ്യോങ് റെക്സ്റ്റണ്‍ , ഫോഡ് എന്‍ഡേവര്‍ എന്നിവയോട് മത്സരിക്കാനാണ് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നത്.  ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇസൂസൂവിന്റെ എംയു സെവന്‍ എസ്‌യുവിയും ഡി മാക്‌സ് പിക്ക് അപ്പ് ട്രക്കും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. അധികം വൈകാതെ ഡി മാക്‌സും ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങും.

You must be logged in to post a comment Login