ജപ്പാനില്‍ വന്‍ എടിഎം കവര്‍ച്ച; 1400 എടിഎമ്മുകളില്‍നിന്ന് രണ്ടര മണിക്കൂറിനിടെ 90 കോടി കവര്‍ന്നു

ATM-

ടോക്കിയോ: ജപ്പാനിലെ എടിഎമ്മുകളില്‍നിന്ന് വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് 90 കോടിയോളം രൂപ കവര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ടരമണിക്കൂറിനിടയില്‍ 1400 എടിഎമ്മുകളില്‍നിന്നാണ് ഇത്രയും തുക കവര്‍ന്നത്.

മെയ് 15 ഞായറാഴ്ച രാവിലെ അഞ്ചിനും എട്ടിനും ഇടയിലാണ് പണം കവര്‍ന്നത്. 14,000 തവണയായാണ് തുക പിന്‍വലിച്ചത്. നൂറോളം പേര്‍ ചേര്‍ന്നാണ് ഒരേസമയം ടോക്കിയോയിലും 16 സമീപ നഗരങ്ങളില്‍നിന്നുമായി പണം കവര്‍ന്നിരിക്കുന്നത്. അതേസമയം, സൗത്ത് ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ബാങ്കിന്റെ 1,600 ക്രെഡിറ്റ് കാര്‍ഡുകളുടെ വ്യാജ പതിപ്പുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ജാപ്പനീസ് അന്വേഷണ സംഘം അറിയിച്ചു.

You must be logged in to post a comment Login