ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ ഒന്നാമത് ; ലോക കീരീടത്തിനരികെ വെറ്റല്‍

ഫോര്‍മുല വണ്‍ ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ റെഡ്ബുളളിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവ്.  ഇതോടെ തുടര്‍ച്ചയായി നാലം വട്ടം ലോകചാമ്പ്യനാകുകയെന്ന നേട്ടത്തിന് വെറ്റല്‍ ഒരു പടി കൂടി അടുത്തു. പോള്‍ പൊസിഷനിലായിരുന്ന റെഡ് ബുളളിന്റെ തന്നെ മാര്‍ക്ക് വെബ്ബര്‍ രണ്ടാം സ്ഥാനത്തെത്തി.

 

മൊത്തം പോയിന്റ് നിലിയില്‍ വെറ്റലിന് പിന്നിലുള്ള ഫെറാറിയുടെ ഫെര്‍ണണ്ടോ അലോണ്‍സോക്ക് ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുളളു. ഈ വിജയത്തോടെ ചാമ്പ്യന്‍ഷിപ്പില്‍  വെറ്റലിന് 272 പോയന്റായി. 195 പോയന്റോടെ അലോണ്‍സോ, 167 പോയന്റോടെ റൈക്കോണ്‍ എന്നിവരാണ്ട യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അടുത്ത ഗ്രാന്‍പ്രീ ഈമാസം 27ന് ഇന്ത്യയിലാണ് നടക്കുക.

You must be logged in to post a comment Login