ജമ്മുകശ്മീരില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു

sandeep-singh

ഡെറാഡൂണ്‍: ജമ്മുകശ്മീരില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു. നവാഡ സ്വദേശിയായ സന്ദീപ് സിംഗ് റാവത്ത് (24) ആണ് കഴിഞ്ഞ ദിവസം കശ്മീരില്‍ വെടിയേറ്റു മരിച്ചത്. കശ്മീരിലെ തങ്ധര്‍ സെക്ടറിലുണ്ടായ വെടിവയ്പിലാണ് സന്ദീപ് കൊല്ലപ്പെട്ടത്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. നൂറു കണക്കിനാളുകള്‍ സന്ദീപിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് സന്ദീപ് സിംഗ് റാവത്ത്, ഗാര്‍വാള്‍ റൈഫിള്‍സിന്റെ ഭാഗമാകുന്നത്.

You must be logged in to post a comment Login