ജയം രവിയുടെ ‘കോമാളി’: ഫസ്റ്റ്‍‍ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

jayam ravi starrer comali first look motion poster

‘അടങ്കമരു’ എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനാകുന്ന കോമാളിയുടെ ഫസ്റ്റ്‍‍ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതനായ പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയൂമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഒരു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗിയുടെ ലുക്കിലാണ് ജയം രവി ഫസ്റ്റ്‌ലുക്കിലുള്ളത്. ചിത്രത്തിൽ ആകെ 9 ഗെറ്റപ്പുകളിലാണ് ജയം രവി എത്തുന്നത്.

ചിത്രത്തിലെ ഒരു ഭാഗം മനുഷ്യൻ്റെ ചരിത്രപരമായ വളര്‍ച്ചയെ ആണ് കാണിക്കുന്നത്. ചിത്രത്തില്‍ ഗുഹാ മനുഷ്യന്‍, ബ്രിട്ടീഷ് അടിമ, രാജാവ് എന്നീ വേഷങ്ങളിലെല്ലാം ജയം രവി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 90കളിലെ ലുക്കിലും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

ചിത്രത്തില്‍ കെഎസ് രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു കോമഡി എൻ്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വേള്‍ഡ് ഫിലിംസ് ഇൻ്റെര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജയം രവി അഭിനയിക്കുന്ന ഇരുപത്തിനാലാമത്തെ ചിത്രമാണ്. ‘തനി ഒരുവന്‍-2’ ആയിരിക്കും താരത്തിൻ്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം . ഇത് കൂടാതെ ശണ്ടക്കോഴി-2, നീയാ, ഇരുട്ട് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സ്ക്രീന്‍ സീന്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന മൂന്ന് ചിത്രങ്ങളില്‍ ജയംരവി അഭിനയിക്കുന്നു എന്നും റിപ്പോർട്ടുണ്ട്.

You must be logged in to post a comment Login