ജയലളിതയായി നിത്യാ മേനോന്‍; ദി അയേണ്‍ ലേഡിയുടെ ഫസ്റ്റ്‌ലുക്ക് കണ്ട് ഞെട്ടി തമിഴകം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് അയേണ്‍ ലേഡി. മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന എ പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നടി നിത്യാ മേനോനാണ് ജയലളിതയായി വേഷമിടുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. പോസ്റ്ററിലെ താരത്തെ കണ്ട് ആരാധകരെല്ലാം അമ്പരന്നിരിക്കുകയാണ്. പേപ്പര്‍ടെയില്‍ പിക്‌ചേഴ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2019 ഫെബ്രുവരി 24 ജയലളിതയുടെ ജന്മദിനത്തില്‍ അയേണ്‍ ലേഡി ചിത്രീകരണം ആരംഭിക്കും. ഇതുകൂടാതെ എ എല്‍ വിജയ്, ഭാരതിരാജ എന്നീ സംവിധായകരും ജയലളിതയുടെ ജീവിതം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ്.

You must be logged in to post a comment Login