ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി; മൂന്ന് ദിവസത്തിനകം മുറിയിലേക്ക് മാറ്റുമെന്ന് സൂചന

Image result for jayalalitha

ചെന്നൈ: ജയലളിതയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. മൂന്ന് ദിവസത്തിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതിനായി പ്രത്യേക മുറി തയ്യാറാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിക്കനുസരിച്ച് മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ആശുപത്രിവാസം ഉപേക്ഷിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പനിയും കടുത്ത നിര്‍ജലീകരണവും മൂലം ഒരു മാസത്തിലധികമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുകയായിരുന്നു ജയലളിത. ശ്വാസകോശത്തിനുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഓക്‌സിജന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

ജയലളിതയ്ക്ക് ദീര്‍ഘനാളത്തെ ആശുപത്രിവാസവും വിശ്രമവും വേണമെന്നാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായി നിര്‍ത്തിക്കൊണ്ട് വകുപ്പുകള്‍ എല്ലാം ധനമന്ത്രിയും ജയലളിതയുടെ വിശ്വസ്ഥനുമായ ഓ. പനീര്‍ശെല്‍വം ഏറ്റെടുത്തിരുന്നു. ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി അണികള്‍ പ്രാര്‍ത്ഥനയുമായാണ് കഴിയുന്നത്. ജയലളിത മരിച്ചതായി കുപ്രചരണം നടത്തിയ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

You must be logged in to post a comment Login