ജയലളിതയുടെ ആരോഗ്യസ്ഥിതി: ആശുപത്രിക്കുള്ളിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു(വീഡിയോ)

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായിട്ട് പത്ത് ദിവസങ്ങള്‍ കഴിഞ്ഞു. ജയലളിതയുടെ സ്ഥിതി ഗുരുതരമാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തു വന്നിരിക്കുന്നത്. ജയലളിത ചികിത്സയിലുള്ള ആശുപത്രി ഫ്‌ളോറിലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിക്കുകയാണ്. അവരുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീലിന്റെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ ചികില്‍സിച്ചു തുടങ്ങി. ആദ്യഘട്ട ചികില്‍സ വിജയകരമായതിനെത്തുടര്‍ന്ന് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. മരുന്നുകളോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ന്യുമോണിയ, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്ക് പുറമേ ജയലളിതയുടെ കരളിനും വൃക്കയ്ക്കും ചെറിയ തകരാറുകളുണ്ട്.

അതേസമയം ജയലളിത ആശുപത്രിയില്‍ വിശ്രമത്തിലെന്ന് എഐഎഡിഎംകെ വക്താവ് സി.ആര്‍ സരസ്വതി പറഞ്ഞു. അമ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ പാര്‍ട്ടിയില്ലെന്നും അവര്‍ പറഞ്ഞു.സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ പാര്‍ട്ടിയ്ക്കുള്ളിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും ജയലളിത തന്നെയാണെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

You must be logged in to post a comment Login