ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി പാര്‍ട്ടി വക്താവ്

Chennai: Tamil Nadu Chief Minister J Jayalalithaa at the foundation stone laying ceremony of the Chennai Metro Rail Project Phase-I Extension from Washermanpet to Thiruvottiyur, in Chennai on Saturday. PTI Photo by R Senthil Kumar(PTI7_23_2016_000119A)

ചെന്നൈ: പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ തന്നെ പൊതുപ്രവര്‍ത്തനത്തം പുനരാരംഭിക്കുമെന്ന് എ.ഡി.എം.കെ. ഒരു മാസത്തില്‍ കൂടുതലായി ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും സാധാരണ രീതിയിലുള്ള ഭക്ഷണക്രമം ആരംഭിച്ചു കഴിഞ്ഞുവെന്നും പാര്‍ട്ടി വക്താവ് പാന്‍രുത്തി എസ് രാമചന്ദ്രന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു അവര്‍ തിരിച്ചുവരുമെന്ന് അവരുടെ പ്രാര്‍ത്ഥനകള്‍ ഫലമണിയുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാര്‍ ജയലളിത സുഖം പ്രാപിച്ചുവെന്ന് പറഞ്ഞുവെന്നും എന്നാല്‍ കുറച്ചുനാള്‍ കൂടി നിരീക്ഷണം ആവശ്യമാണെന്നും മറ്റൊരു വക്താവായ സി.ആര്‍ സരസ്വതി അറിയിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ജയലളിതയെ ബാധിച്ചിരുന്നു. എ.ഐ.ഐ.എം.എസില്‍ നിന്നും ലണ്ടനില്‍ നിന്നും വിദഗ്ദര്‍ എത്തി ജയലളിതയെ ചികിത്സിച്ചിരുന്നു.

You must be logged in to post a comment Login