ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍; മറ്റൊരു കാവല്‍ക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട്ടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റൊരു കാവല്‍ക്കാരനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഓം ബഹദൂര്‍(40) ആണ് കൊല്ലപ്പെട്ടത്. കിഷോര്‍ ബഹദൂര്‍ എന്ന കാവല്‍ക്കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

മോഷണശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. പത്തംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. രണ്ട് വാഹനങ്ങളിലായാണ് സംഘം എസ്റ്റേറ്റിലെത്തിയതെന്നാണ് സമീപവാസികളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login