ജയലളിതയുടെ പാരമ്പര്യം എന്നും നിലനില്‍ക്കും; ദുഖമറിയിച്ച് എം കരുണാനിധി


ചെന്നൈ: ജയലളിതയുടെ വിയോഗത്തില്‍ ദു:ഖമറിയിച്ച് ഡി.എം.കെ നേതാവ് എം.കരുണാനിധിയും.’ജയലളിതയുടെ വിയോഗത്തില്‍ ആഴത്തിലുള്ള എന്റെ ദു:ഖം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളുടെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയുള്ള അവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തെ നിരാകരിക്കുവാന്‍ ആര്‍ക്കും സാധിക്കില്ല. അപ്രതീക്ഷിതമായി അവര്‍ക്ക് മരണം സംഭവിച്ചെങ്കിലും അവരുടെ പാരമ്പര്യം എന്നും നിലനില്‍ക്കും.’ കരുണാനിധി പറഞ്ഞു.

ഒപ്പം അണ്ണാ ഡി.എം.കെ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ജയയുടെ മരണത്തില്‍ ദു:ഖിക്കുന്ന എല്ലാവരോടും അദ്ദേഹം അനുശോചനം അറിയിച്ചു.

നായികയായി കരിയര്‍ ആരംഭിച്ച ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് തന്റെ ഉറ്റ സുഹൃത്തായ എം.ജി.ആറാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇന്ത്യയും യു.എസും തമ്മിലുള്ള ശക്തമായ ബന്ധത്തെ പിന്തുണച്ചിരുന്ന ജയയെ വര്‍ഷങ്ങളായുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ എല്ലാവരും ഓര്‍ക്കുമെന്ന് ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ്മ പറഞ്ഞു.

You must be logged in to post a comment Login