ജയലളിതയുടെ മരണതീയതി കുറിച്ച് വിക്കിപീഡിയ

ചെന്നൈ: പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണ തീയതിയും. ജയലളിത മരിച്ചെന്ന അഭ്യൂഹവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിക്കിപീഡിയയില്‍ മരണതീയതി രേഖപ്പെടുത്തിയിരിക്കുന്നത്. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 സെപ്തംബര്‍ 30ന് മരിച്ചെന്നാണ് വിക്കിപീഡിയയില്‍ വന്ന തെറ്റായ വാര്‍ത്ത. ജയലളിത മരിച്ചതായ വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ആറു മണി മുതല്‍ വൈകിട്ട് നാലു വരെയാണ് വിക്കിപീഡിയയില്‍ എഡിറ്റിങ് നടന്നത്. ചിലര്‍ മരണവിവരം സ്ഥിരീകരിച്ചിട്ടില്ലെന്നും രേഖപ്പെടുത്തി.

ജയലളിത ജീവിച്ചിരിക്കുന്നതായും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമുള്ള വിവരം വിക്കിപീഡിയ അഡ്മിന്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് തെറ്റായ വിവരം സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്. സെപ്തംബര്‍ 22 മുതല്‍ കടുത്ത പനി ബാധിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയിരുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാന്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ ധരിപ്പിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയും തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

You must be logged in to post a comment Login