ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് 280 പേര്‍ ജീവനൊടുക്കിയതായി എ.ഐ.എ.ഡി.എം.കെ

jayalalitha death, post jayalalithaa, tamil nadu after jayalalithaa death, amma, jayalalithaa dead, jayalalithaa dies, jayalalithaa news, jayalalithaa health, jayalalitha dead, jayalalitha dies, amma dead, amma dies, amma news, jayalalithaa heart attack, jayalalithaa cardiac arrest, jayalalitha heart attack, india news, latest india news

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് ഇതുവരെ 280 പേര്‍ മരിച്ചതായി അണ്ണാ ഡി.എം.കെ അറിയിച്ചു. ജയലളിതയുടെ മരണവാര്‍ത്ത താങ്ങാനാവാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ച 203 പേരുടെ പേരുകളാണ് എ.ഡി.എം.കെ ഇപ്പോള്‍ പുറത്ത് വിട്ടത്. നേരത്തെ 77 പേരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, കടലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളിലായാണ് ഇത്രയും പേര്‍ മരിച്ചത്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മഹത്യയ്‌ക്കോ മറ്റോ ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും എ.ഡി.എം.കെ നല്‍കും.

സെപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയ്ക്ക് ഡിസംബര്‍ നാലിന് ഹൃദയാഘാതം ഉണ്ടാവുകയും അടുത്ത ദിവസം മരണപ്പെടുകയും ചെയ്തു.

You must be logged in to post a comment Login