ജയലളിതയ്ക്ക് ശശികല വിഷം നല്‍കി ? ആരോപണത്തില്‍ ഉറച്ച് തെഹല്‍ക ലേഖകന്‍

Image result for jayalalitha sasikala\

തിരുവനന്തപുരം: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തോഴി ശശികല വിഷം നല്‍കിയെന്ന വാദത്തില്‍ ഉറച്ച് തെഹല്‍ക്ക ലേഖകന്‍. തെഹല്‍ക്ക ലേഖകന്‍ ജീമോന്‍ ജേക്കബാണ് ആരോപണം ആവര്‍ത്തിച്ചത്. ജയലളിതയ്ക്ക് ശശികല വിഷം നല്‍കിയെന്ന് 2012ല്‍ ജീമോന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്നാര്‍ഗുഡി മാഫിയയുടെ ശക്തിയാണ് ശശികലയ്ക്ക് വീണ്ടും പോയസ് ഗാര്‍ഡനിലേക്ക് വഴി സുഗമമാക്കിയത്. എന്നാല്‍ ശശികലയുടെ രാഷ്ട്രീയ പ്രവേശനം എളുപ്പമാകില്ലെന്നും ജീമോന്‍ ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ജയലളിതയെ കൊലപ്പെടുത്താന്‍ ശശികല വിഷം നല്‍കിയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് തെഹല്‍ക്ക ലേഖകന്‍ ആരോപണം ആവര്‍ത്തിച്ചത്. ശശികല, ജയലളിതയ്ക്ക് സ്ലോ പോയിസണ്‍ കൊടുത്ത് വിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്ന് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്ന് ജീമോന്‍ പറഞ്ഞു.

മന്നാര്‍ഗുഡി മാഫിയ ഭരണത്തില്‍ ഇടപെട്ടുവെന്ന് മാത്രമല്ല, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒരു നെറ്റ്‌വര്‍ക്ക് അവര്‍ ബില്‍ഡ് ചെയ്തിരുന്നു. ജയലളിത പറയുന്നത് അനുസരിക്കാന്‍ പാര്‍ട്ടി അണികള്‍ ഉണ്ടായിരുന്നു. ശശികലയുടെ രാഷ്ട്രീയ പ്രവേശനം എളുപ്പമാകില്ല എന്നതിന്റെ സൂചനയാണ് ഇതെല്ലാമെന്നും ജീമോന്‍ പറഞ്ഞു.

You must be logged in to post a comment Login