ജയലളിത ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് എ.ഡി.എം.കെ

jayalalithaa-kkub-621x414livemintചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുമെന്ന് എ.ഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി അറിയിച്ചു. ജയലളിതയുടെ ആരോഗ്യം വീണ്ടെടുക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും പലതരത്തിലുള്ള പൂജകള്‍ നടത്തിയിരുന്നു. അതിനിടയിലാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.

പാര്‍ട്ടി അനുകൂലികളുടെ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായെന്നും ജയലളിതയെ ചികിത്സിച്ച എ.ഐ.ഐ.എം.എസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ദര്‍ക്കും നന്ദി അറിയിക്കുന്നതായും പാര്‍ട്ടി വക്താവ് പറഞ്ഞു. പനിയും നിര്‍ജ്ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ശ്വാസകോശത്തിന് അണുബാധ ഉണ്ടായതായും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഒക്‌ടോബര്‍ 21 ന് പുറത്തുവന്ന ആശുപത്രി അറിയിപ്പില്‍ മുഖ്യമന്ത്രി സംസാരിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login