
ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനന് സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന് രതീഷ് വേഗയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് വസ്ത്രാലംഗാരം. ദീപു ജോസഫാണ് എഡിറ്റിങ്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. തൃശൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മാസ് എന്റര്‍ടെയിനര്‍ എന്നതിലുപരി മറ്റൊരു വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
You must be logged in to post a comment Login