ജയില്‍ മോചനത്തിന് പണമില്ല; സുബ്രതോറോയ് ആഢംബര വസതി വില്‍ക്കുന്നു

ന്യൂഡല്‍ഹി: സഹാറാ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയ് അമേരിക്കയിലുള്ള തന്‍െറ ആഢംബര വസതി വില്‍ക്കാനൊരുങ്ങുന്നു. 20,000 കോടി രൂപ സഹാറയിലെ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാനാണ് പ്രിയപ്പെട്ട വസതികളായ ന്യൂയോര്‍ക്ക് പ്‌ളാസ, ലണ്ടന്‍ ഗ്രാസ്‌ഗോവര്‍ ഹൗസ് എന്നിവ വില്‍ക്കുന്നത്. കഴിഞ്ഞ അഞ്ചു മാസമായി അദ്ദേഹം തീഹാര്‍ ജയിലിലാണ് കഴിയുന്നത്.


ജയിലിനുള്ളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്താനും സന്ദര്‍ശകരുമായി കൂടിക്കാഴ്ച നടത്താനും സുബ്രതോക്ക് ജയിലധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മൂന്ന് ബെഡുകളുള്ള ജയിലിലാണ് സുബ്രതോ കഴിയുന്നത്. അദ്ദേഹത്തിന്‍െറ കൂടെ രണ്ട് സഹപ്രവര്‍ത്തകരും ഉണ്ട്.20,000 കോടി രൂപ സഹാറയിലെ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് സുബ്രതോ ജയിലിലായത്. 2012 ഓഗസ്റ്റ് 12ന് പുറപ്പെടുവിച്ച വിധിയില്‍ സഹാറയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ലേലം ചെയ്ത് നിഷേപകരുടെ പണം കൊടുക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇന്ത്യയില്‍ ധനകാര്യ സേവനം, റിയല്‍ എസ്റ്ററ്റേ്, ആരോഗ്യ രംഗം, മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സഹാറ ഗ്രൂപ്പ്.

You must be logged in to post a comment Login