ജസ്റ്റിസ് ഖേഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജനുവരി നാലിന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ സുപ്രീംകോടതിയുടെ 44ാമത് ചീഫ് ജസ്റ്റിസായി 2017 ജനുവരി നാലിന് സ്ഥാനമേല്‍ക്കും. ജനുവരി മൂന്നിനാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ വിരമിക്കുന്നത്. സിഖ് സമുദായക്കാരനായ ആദ്യ ചീഫ് ജസ്റ്റിസാണ് ഖേഹാര്‍.

കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കാന്‍ നടപടിയെടുത്ത ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു. 2017 ആഗസ്റ്റ് 28 വരെ അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി തുടരാം. 2011 സെപ്റ്റംബര്‍ 13നാണ് സുപ്രീംകോടതി ജഡ്ജിയായത്. ജസ്റ്റിസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കഴിഞ്ഞ ജനുവരിയില്‍ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്

You must be logged in to post a comment Login