ജസ്റ്റിസ് ലോയ കേസ്: സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി

ന്യൂഡല്‍ഹി: ജഡ്ജി ലോയയുടെ മരണത്തില്‍ പുനരന്വേഷണം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയില്‍ പുനുരിശോധനാ ഹര്‍ജി നല്‍കിയത്. ഏപ്രില്‍ 19നായിലുന്നു കേസില്‍ സുപ്രിംകോടതിയുടെ വിധി.

ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുള്ള വിധിയില്‍ ലോയയുടെ മരണം സ്വാഭാവികമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. അമിത്ഷാ പ്രതിയായിരുന്ന സൊഹ് റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സി ബി ഐ ജഡ്ജി ഹര്‍കിഷന്‍ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

You must be logged in to post a comment Login